Saturday
20 December 2025
29.8 C
Kerala
HomeWorldപ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ലൈംഗികചൂഷണം ചെയ്‌തെന്ന പരാതിയില്‍ കായികാധ്യാപിക പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ലൈംഗികചൂഷണം ചെയ്‌തെന്ന പരാതിയില്‍ കായികാധ്യാപിക പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ലൈംഗികചൂഷണം ചെയ്‌തെന്ന പരാതിയില്‍ കായികാധ്യാപിക പിടിയില്‍. ഫ്‌ളോറിഡയിലാണ് സംഭവം. 38കാരിയായ ടെയ്‌ലര്‍ ആന്‍ഡേഴ്‌സണെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിയെ ലൈംഗികചൂഷണം ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ടെയ്‌ലറെ അകാഡമിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

അധ്യാപിക വിദ്യാര്‍ഥിയെ ലൈംഗികമായി ഉപയോഗിക്കുന്ന വിവരം കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്ന സംഘമാണ് അകാഡമിയെ അറിയിച്ചത്. തുടര്‍ന്ന് കുട്ടിയോട് ഇക്കാര്യം അന്വേഷിച്ചപ്പോള്‍ വിശദവിവരങ്ങള്‍ ലഭിച്ചു. ഇതോടെ അകാഡമി ടെയ്‌ലറെ പുറത്താക്കുകയും കുട്ടിയുടെ രക്ഷിതാക്കളെയും പൊലീസിനെയും വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.

ടെയ്‌ലര്‍ കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ട് കാറില്‍ ബീചില്‍ പോവുകയും അവിടെവച്ച്‌ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തുവെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. വിദ്യാര്‍ഥിക്ക് ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ കൈമാറിയിരുന്നതായി പൊലീസ് കണ്ടെത്തി.

സ്‌പോര്‍ട്‌സ് ഐ എം ജി അകാഡമിയില്‍ അധ്യാപികയായിരുന്ന ഇവര്‍ പരാതിയെ തുടര്‍ന്ന് ഏറെ നാളായി ഒളിവിലായിരുന്നു. എന്നാല്‍ തിങ്കളാഴ്ച പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. 2021 ജനുവരിയിലാണ് ടെയ്‌ലര്‍ അകാഡമിയില്‍ ജോലിയില്‍ പ്രവേശിച്ചത്.

RELATED ARTICLES

Most Popular

Recent Comments