118 അര്‍ജുന്‍ എംകെ-1എ യുദ്ധ ടാങ്കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി പ്രതിരോധ മന്ത്രാലയം

0
70

രാജ്യത്ത് തദ്ദേശീയമായി നിര്‍മിച്ച 118 അര്‍ജുന്‍ എംകെ-1എ യുദ്ധ ടാങ്കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി പ്രതിരോധ മന്ത്രാലയം. 7523 കോടി രൂപ മുടക്കിയാണ് 118 ടാങ്കുകള്‍ കരസേനയുടെ ഭാഗമാകുന്നത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിപ്രകാരം, ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിനു കീഴില്‍ തമിഴ്നാട്ടിലെ ആവടിയിലുള്ള ഹെവി വെഹിക്കിള്‍സ് ഫാക്ടറിയാണ് ടാങ്കുകള്‍ നിര്‍മിക്കുക. വ്യോമസേനയ്ക്കായി പുതിയ വിമാനങ്ങള്‍ ഉള്‍പ്പെടെ വാങ്ങാന്‍ 33,000 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് കരസേനയ്ക്ക് കരുത്തേകാന്‍ പുതിയ ടാങ്കുകള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ കരാറൊപ്പിട്ടത്.