ഡി എൻ ഇ യു സംസ്ഥാന സമ്മേളനം: പതാകദിനം ആചരിച്ചു

0
101

സെപ്റ്റംബർ 27 28 29 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന DNEU മൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു. കോഴിക്കോട് സിഐടിയു ജില്ലാ സെക്രട്ടറിയും സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാനുമായ പി കെ സന്തോഷ് പതാകയുയർത്തി. തൃശ്ശൂരിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടോം പനക്കലും കണ്ണൂരിൽ യൂണിറ്റ് പ്രസിഡൻറ് പി കെ മധുവും മലപ്പുറത്ത് യൂണിറ്റ് പ്രസിഡണ്ട് ഷഹർബാനുവും പാലക്കാട് യൂണിറ്റ് പ്രസിഡണ്ട് പി ടി ബബീഷും, കൊച്ചിയിൽ പ്രസിഡൻറ് വിജി മോഹനും കോട്ടയത്ത് പ്രസിഡണ്ട് മിനി അരവിന്ദും കൊല്ലത്ത് പ്രസിഡണ്ട് കെ കെ പ്രസാദ് തിരുവനന്തപുരത്ത് പ്രസിഡണ്ട്‌ കെ എസ് പ്രദീപും, ആലപ്പുഴയിൽ ട്രഷറർ ആശ ഗോപനും പാതക ഉയർത്തി.