അജിത്ത് ചിത്രം ‘വലിമൈ’ 2022 ൽ പൊങ്കലിനു റിലീസ് ചെയ്യുന്നു

0
45

അജിത്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘വലിമൈ’ 2022 ൽ പൊങ്കൽ റിലീസ് ആയാണ് എത്തുക. റിലീസ് പ്രഖ്യാപനത്തിനു പിന്നാലെ ചിത്രത്തിൽ നിന്നുള്ള ചില രംഗങ്ങളും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. അജിത്ത് ആരാധകരെ എല്ലാ തരത്തിലും തൃപ്തരാക്കുന്ന ടോട്ടൽ പാക്കേജ് ആയിരിക്കും ചിത്രമെന്ന് പുറത്തെത്തിയ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ പറയുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറിൽ അജിത്ത് കുമാർ ഒരു പൊലീസ് വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിൽ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാർ. കാർത്തികേയ, രാജ് അയ്യപ്പ, അച്യുത് കുമാർ, സുമിത്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.