Monday
12 January 2026
25.8 C
Kerala
HomeIndiaഅമിത വേഗത: ഒഡീഷയില്‍ മണല്‍ ലോറി കയറി 50 ആടുകള്‍ ചത്തു

അമിത വേഗത: ഒഡീഷയില്‍ മണല്‍ ലോറി കയറി 50 ആടുകള്‍ ചത്തു

 

ഒഡീഷയില്‍ മണല്‍ ലോറി കയറി 50 ആടുകള്‍ ചത്തു. 30 എണ്ണത്തിന് പരിക്കേറ്റു.അമിത വേഗത്തില്‍ എതിര്‍വശത്തുനിന്ന് വന്ന മണല്‍ലോറി ആട്ടിന്‍ കൂട്ടത്തിന് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. ഒഡിഷയിലെ നയാഗഢ് ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍ തനിക്ക് മൂന്നു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ രാജേന്ദ്ര പത്ര പറഞ്ഞു. തിരക്കേറിയ റോഡിലൂടെ പകല്‍ ആടുകളെ നടത്തുന്നത് ബുദ്ധിമുട്ടായതിനാല്‍ രാത്രി കൊണ്ടുപോകുകയായിരുന്നുവെന്ന് പത്ര പറഞ്ഞു. സംഭവത്തില്‍ ഇദ്ദേഹത്തിന്റെ പരാതിപ്രകാരം കുറ്റപത്രം തയാറാക്കിയിട്ടുണ്ട്. അതേസമയം, ലോറി ഡ്രൈവര്‍ കടന്നുകളഞ്ഞതായി ഒഡ്ഗാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments