Monday
12 January 2026
20.8 C
Kerala
HomeKeralaസംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍

സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍

 

തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കര്‍ഷകസമരത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആണ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.സംസ്ഥാനത്ത് തിങ്കളാഴ്ച വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ലെന്നും, കടകളും തുറക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി വ്യക്തമാക്കി. ബിഎംഎസ് ഒഴികെയുള്ള യൂണിയനുകളെല്ലാം ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതായി എളമരം കരീം പറഞ്ഞു.പത്രം, പാല്‍, ആംബുലന്‍സ്, ആശുപത്രി സേവനം, അവശ്യ സര്‍വിസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിന്റെ ഭാഗമായി സ്ഥാനത്ത് 27ന് രാവിലെ എല്ലാ തെരുവുകളിലും പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും.പത്ത് മാസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് കര്‍ഷകസംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments