ബലാത്സംഗശ്രമം ചെറുത്ത പെണ്‍കുട്ടിയുടെ കണ്ണില്‍ ആസിഡ് ഒഴിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

0
44

 

മധ്യപ്രദേശില്‍ ബലാത്സംഗ ശ്രമം ചെറുത്ത പെണ്‍കുട്ടിയുടെ കണ്ണില്‍ ആസിഡ് ഒഴിച്ച് യുവാക്കള്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാനായിരുന്നു പ്രതികളുടെ ശ്രമം. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പന്ന ജില്ലയിലെ ബരാഹോ ഗ്രാമത്തില്‍ താമസിച്ചിരുന്ന ഇരുപതുകാരിയെയാണ് ബുധനാഴ്ച രണ്ട് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ സഹോദരനേയും ഇവര്‍ തട്ടിക്കൊണ്ടുകൊണ്ടുപോയിരുന്നു.
ബലാത്സംഗ ശ്രമത്തെ എതിര്‍ത്തപ്പോള്‍, രണ്ട് പ്രതികളും ചേര്‍ന്ന് യുവതിയുടെ കണ്ണില്‍ ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പന്ന ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞതായും ഇവരെ അറസ്റ്റ് ചെയ്തതായും ജില്ലാ പൊലീസ് സൂപ്രണ്ട് ധരംരാജ് മീന പറഞ്ഞു.