കോവിഡ് നിയന്ത്രണങ്ങളൊഴിവായി, പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം ഇന്ന് ആരംഭിക്കും

0
75

കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വന്നതോടെ വിദേശ പര്യടനം പുനരാരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. അമേരിക്കയിൽ പുതിയ പ്രസിഡന്റ് അധികാരത്തിലെത്തിയിട്ടുള്ള ആദ്യ സന്ദർശനമാണ് ഇത്. അമേരിക്കൻ പ്രസിഡന്റിനെ കൂടാതെ വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും പ്രധാനമന്ത്രി സന്ദർശിക്കും. അഫ്ഘാനിലെ തീവ്രവാദ വിഷയമുൾപ്പടെ ചർച്ച ചെയ്യാനുള്ള സന്ദര്ശനമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 24 നാണ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച. വൈറ്റ് ഹൗസില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.