ളാഹ ഗോപാലന്‍ അന്തരിച്ചു

0
74

ചെങ്ങറ സമര നേതാവായിരുന്ന ളാഹ ഗോപാലന്‍ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് കുറേക്കാലമായി വിശ്രമത്തിലായിരുന്നു. അഞ്ചുവര്‍ഷം മുമ്പ് സമരസമിതിയിലുണ്ടായ ഭിന്നിപ്പിനെ തുടര്‍ന്ന് ഗോപാലന്‍ ചെങ്ങറ വിട്ടു. പത്തനംതിട്ട താഴൂര്‍ക്കടവിനടുത്ത് സാധുജന പരിപാലനകേന്ദ്രത്തിലായിരുന്നു താമസം.
കേരളത്തിലെ നിരവധി ഭൂസമരങ്ങള്‍ക്കും നേതൃത്വം വഹിച്ചിട്ടുണ്ട്. ളാഹ ഗോപാലന്റെയും സലീന പ്രാക്കാനത്തിന്റെയും നേതൃത്വത്തില്‍ അയ്യായിരത്തോളം ആളുകളാണ് പത്തനംതിട്ട ജില്ലയിലെ ചെങ്ങറയിൽ ഹാരിസണ്‍സ് മലയാളം എസ്റ്റേറ്റില്‍ സമരം ആരഭിച്ചത്. സമരസമിതിയിലെ വിഭാഗീയതയെതുടര്‍ന്ന് ളാഹ ഗോപാലന്‍ പിന്നീട് പിൻവാങ്ങി.