വീണ്ടും കോവിഡ്; ചൈനീസ് നഗരമായ ഹര്‍ബിന്‍ അടച്ചിട്ടു

0
56

 

വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വടക്കുകിഴക്കന്‍ ചൈനീസ് നഗരമായ ഹര്‍ബിന്‍ അടച്ചു. ബുധനാഴ്ച മൂന്ന് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് നടപടി. 9.5 ദശലക്ഷം ജനസംഖ്യയുള്ള നഗരമാണ് ഹര്‍ബിന്‍. കൂട്ട കോവിഡ് പരിശോധന അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍, പാര്‍ലറുകള്‍, ജിം, തിയറ്റര്‍ എന്നിവ അടച്ചിടാനും ഉത്തരവിട്ടു. അത്യാവശ്യ കാര്യങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്നും നിര്‍ദേശമുണ്ട്.