സഹപ്രവർത്തകക്ക് അശ്ലീല സന്ദേശം: വേണു ബാലകൃഷ്ണനെ മാതൃഭൂമി പുറത്താക്കി

0
82

സഹപ്രവർത്തകയായ മാധ്യമപ്രവർത്തകക്ക് അശ്ലീല സന്ദേശം അയച്ച
വേണു ബാലകൃഷ്ണനെ മാതൃഭൂമി പുറത്താക്കി. മാതൃഭൂമി ന്യൂസ് ചാനലിലെ പ്രൈം ടൈം അവതാരകനും ഡെപ്യൂട്ടി എഡിറ്ററുമാണ് വേണു. വേണുവിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനുശേഷം വിശദീകരണം കേട്ട ശേഷമാണ് പുറത്താക്കാൻ തീരുമാനിച്ചത്.
ഇതിനുമുമ്പും വേണുവിനെതിരെ സമാന ആരോപണങ്ങൾ ഉയർന്നിരുന്നു. മാതൃഭൂമി ന്യൂസ് ചാനലിന്റെ തുടക്കം മുതല്‍ പ്രൈം ടൈം അവതാരകനായിരുന്നു.

സ്ഥാപനത്തിലെ വനിതാ സെൽ തെളിവുകൾ സഹിതം മാനേജ്മെന്റിന് റിപ്പോർട്ട് നൽകി.

സഹപ്രവര്‍ത്തകയ്ക്ക് വേണു അയച്ച അശ്ലീലം നിറഞ്ഞ വാട്‌സാപ് സന്ദേശങ്ങളും ഹാജരാക്കി. വേണുവിനൊപ്പം ചാനൽ സ്റ്റുഡിയോയില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും ചിലർ മൊഴി നൽകി.
ഇത് മൂന്നാം തവണയാണ് വേണുവിനെതിരെ ആരോപണം ഉയരുന്നത്. ആദ്യം സ്ഥാപനത്തിലെ മേക്കപ്പ് വിഭാഗത്തിലെ വനിതാ ജീവനക്കാരിയും പിന്നീട് മറ്റൊരു മാധ്യമപ്രവർത്തകയും നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ, അതെല്ലാം പിന്നീട് ഒതുക്കുകയായിരുന്നു.