ഹാംബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ബര്‍ഗറിനുള്ളില്‍ നിന്നും കിട്ടിയത് അഴുകിയ മനുഷ്യ വിരല്‍

0
68

റെസ്‌റ്റൊറന്റില്‍ നിന്നും ഹാംബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ബര്‍ഗറിനുള്ളില്‍ നിന്നും കിട്ടിയത് അഴുകിയ മനുഷ്യ വിരല്‍. അരുചിയുള്ള എന്തോ ഒന്നില്‍ കടിച്ചതായി തോന്നിയ യുവതി ബര്‍ഗര്‍ പൊളിച്ചു നോക്കിയപ്പോഴാണ് മനുഷ്യന്റെ തള്ള വിരല്‍ കണ്ടത്. ബൊളീവിയയിലാണ് സംഭവം. ബൊളീവിയയിലെ അറിയപ്പെടുന്ന ഫാസ്റ്റ് ഫുഡ് റെസ്റ്റൊറന്റില്‍ നിന്നും ഫുഡ് ഓര്‍ഡര്‍ ചെയ്ത സ്ത്രീയാണ് ബര്‍ഗറിനുള്ളിലെ മനുഷ്യ വിരല്‍ കണ്ട് ഞെട്ടി പോയത്.

സാന്റാ ക്രൂസിലുള്ള ഹോട്ട് ബര്‍ഗര്‍ ഷോപ്പില്‍ നിന്ും ഞായറാഴ്ചയാണ് എസ്റ്റിഫാനി ബെനിറ്റ്‌സ് കഴിക്കാനായി ബര്‍ഗര്‍ വാങ്ങിയത്. ബര്‍ഗര്‍ കഴിക്കുന്നതിനിടയില്‍ അപരിചിതമായ എന്തോ ഒന്നില്‍ കടിച്ചു. തുറന്ന് നോക്കിയപ്പോള്‍ മനുഷ്യ വിരല്‍ കണ്ട ഇവര്‍ ഞെട്ടി. തുടര്‍ന്ന് ഇവര്‍ ഇതിന്റെ ഫോട്ടോയും വീഡിയോയും സഹിതം ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്യുക ആയിരുന്നു. കടയുടമ മാപ്പു പറയുന്നതും ബര്‍ഗര്‍ പുറത്ത് നിന്ന് ഉണ്ടാക്കി കടയില്‍ എത്തിക്കുന്നതാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

എന്നാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായകതിന് പിന്നാലെ കമ്ബനി മാപ്പു പറയുകയും ഒരു ജീവനക്കാരന് ഇറച്ചി അരിയുന്നതിനിടയില്‍ വിരല്‍ അറ്റു പോയതായും ഇവര്‍ വിവരിച്ചു. എന്നാല്‍ ഫുഡ് സേഫ്റ്റി അധികൃതര്‍ കമ്ബനി അടച്ചിടുകയും പിഴയിടുകയും ചെയ്തു.