ആലപ്പുഴയിലെ വ്യാജ അഭിഭാഷകയ്ക്ക് ജാമ്യമില്ല, കീഴടങ്ങണമെന്ന് കോടതി

0
100

വ്യാജ അഭിഭാഷക ചമഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും, ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ഉൾപ്പടെ മത്സരിക്കുകയും എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിക്കുകയും ചെയ്ത സെസ്സി സേവ്യറിന് കോടതി ജാമ്യം നിഷേധിച്ചു. തനിക്കെതിരായ വഞ്ചനാകുറ്റം നിലനില്‍ക്കില്ലെന്ന് സെസ്സി സേവ്യര്‍ വാദിച്ചു. മനഃപൂര്‍വം ആള്‍മാറാട്ടം നടത്തിയിട്ടില്ല, സുഹൃത്തുക്കള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. സെസ്സി ഉടൻ തന്നെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചു. വ്യാജരേഖകള്‍ ചമച്ച്‌ സ്വയം അഭിഭാഷയികയായി ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന യുവതിക്കെതിരെബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്തുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന പല ഇടപെടലുകളും സെസ്സി നടത്തിയതായി കണ്ടെത്തിയത്. കോൺഗ്രസ് അനുകൂല അഭിഭാഷക സംഘടനയുടെ പിന്തുണയോടെയാണ് ഈ നിയമലംഘന പ്രവർത്തനങ്ങൾ നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. ഗുരുതര നിയമലംഘനങ്ങൾ നടത്തുകയും കോടതിയെ തന്നെ വെല്ലുവിളിക്കുകയും ചെയ്ത സെസ്സി സേവ്യറിന് ഇനി നിയമത്തിന് മുന്നിൽ കീഴടങ്ങുകയല്ലാതെ മറ്റു വഴികളില്ല എന്ന് അടിവരയിടുകയാണ് കോടതി.