സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മാനദണ്ഡം പരിഷ്‌കരിച്ചു

0
40

തിരുവനന്തപുരം> സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മാനദണ്ഡം പരിഷ്‌കരിച്ചു.രോഗം ബാധിച്ചവര്‍ക്കും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും പ്രത്യേക അവധി നല്‍കും. അവധി ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടിയെന്നും മുന്നറിയിപ്പുണ്ട്.

കോവിഡ് രോഗിയുമായി പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ വരുന്ന ജീവനക്കാരന്‍ കഴിഞ്ഞ 3 മാസത്തിനിടയില്‍ കോവിഡ് രോഗ വിമുക്തനായ ആളാണെങ്കില്‍ ക്വാറീനില്‍ പോകേണ്ടതില്ല. അത്തരം ജീവനക്കാര്‍ കൃത്യമായ കോവിഡ് അനുബന്ധ നിര്‍ദേശങ്ങള്‍ പാലിച്ചും രോഗ ലക്ഷണങ്ങള്‍ക്ക് സ്വയം നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടും ഓഫിസില്‍ ഹാജരാകേണ്ടതും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി വൈദ്യ സഹായം തേടേണ്ടതുമാണ്.

കോവിഡ് രോഗം മൂര്‍ഛിച്ചു ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വരുന്ന ജീവനക്കാര്‍ക്ക് ചികിത്സ കാലയളവ് മുഴുവനും മെഡിക്കല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവും അനുവദിക്കണമെന്ന് ഉത്തരവ് വ്യക്തമാക്കി