പി ഡി പി മുന്‍ ജനറല്‍ സെക്രട്ടറി പൂന്തുറ സിറാജ് അന്തരിച്ചു

0
50

പി ഡി പി മുന്‍ ജനറല്‍ സെക്രട്ടറി പൂന്തുറ സിറാജ് (57) അന്തരിച്ചു. ഏറെനാളായി അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവില്‍ പിഡിപി വൈസ് ചെയർമാനാണ്. തിരുവനന്തപുരം നഗരസഭാ അംഗമായി മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ടു. അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. നേരത്തെ പി.ഡി.പി വര്‍ക്കിങ് ചെയര്‍മാനായിരുന്നു. തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. ഇടക്കാലത്ത് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് പുറത്തുപോയിരുന്നു. പിന്നീട് പാര്‍ട്ടിയില്‍ തിരിച്ചെത്തി. മഅദനിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ്​.