കാസർകോട്ട് മരിച്ച അഞ്ചുവയസുകാരിക്ക് നിപ സംശയം; സ്രവം പരിശോധനയ്ക്ക് അയച്ചു

0
67

പനി ബാധിച്ച്‌ മരിച്ച അഞ്ചു വയസുകാരിക്ക് നിപ സംശയം .ഇതെ തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയച്ചു. ചെങ്കള പഞ്ചായത്ത് പരിധിയില്‍ പനിയെ തുടര്‍ന്ന് മരിച്ച അഞ്ച് വയസുകാരിയുടെ സ്രവമാണ് പരിശോധനക്കായി അയച്ചത്. കുട്ടിയ്ക്ക് നിപ ലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. കുട്ടിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. പഞ്ചായത്ത് പരിധിയില്‍ കോവിഡ് വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.