ആദ്യകാല കമ്യൂണിസ്റ്റ് സി കെ മാധവന്‍(90) അന്തരിച്ചു

0
55

മലപ്പുറം> ആദ്യകാല കമ്യൂണിസ്റ്റ് സി കെ മാധവന്‍(90) അന്തരിച്ചു. പാര്‍ട്ടി സംഘാടകനും തിരുത്തി എ യു പി സ്‌കൂള്‍ റിട്ടയേഡ് ഹെഡ്മാസ്റ്ററുമായിരുന്നു.
സിപിഐ എം തിരൂരങ്ങാടി ഏരിയാ കമ്മറ്റി അംഗം, തേഞ്ഞിപ്പാലം, പെരുവള്ളൂര്‍, വള്ളിക്കുന്ന് ലോക്കല്‍ കമ്മറ്റികളുടെ സെക്രട്ടറി, കര്‍ഷക സംഘം, കെ പി ടി യു സംഘടനകളുടെ ജില്ലാകമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തേഞ്ഞിപ്പലം പഞ്ചായത്ത് അംഗമായിരുന്നു. വള്ളിക്കുന്ന് കയര്‍ സര്‍വ്വീസ് സഹകരണ സംഘം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരേതയായ ആര്‍ പി പത്മിനി അമ്മയാണ് ഭാര്യ. ഡോ. ആസാദ്, ആര്‍ പി സുധ, ആര്‍ പി ബിന്ദു എന്നിവര്‍ മക്കളാണ്. കെ എസ് ഹരിഹരന്‍, കെ ഹരീഷ്‌കുമാര്‍, ചാരുലത എന്നിവര്‍ മരുമക്കള്‍.