കേരളത്തില്‍ കൊവിഡ് വ്യാപനം കുറയുന്നു: ഐസിഎംആര്‍

0
41

കേരളത്തില്‍ കൊവിഡ് വ്യാപനം കുറയുന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) വിലയിരുത്തല്‍. ഇതര സംസ്ഥാനങ്ങളിലും രോഗവ്യാപനം കുറഞ്ഞുവരികയാണ്. കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനവും രണ്ടാം ഡോസ് 97.5 ശതമാനവും ഫലപ്രദമാണെന്ന് ഐ സി എം ആര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡ് വാക്സിനില്‍ ബൂസ്റ്റര്‍ ഡോസ് പരിഗണനയില്‍ ഇല്ലെന്നും രണ്ട് ഡോസ് വാക്സിന്‍ നല്‍കുന്നതിനാണ് മുന്‍ഗണനയെന്നും ഐസിഎംആര്‍ വ്യക്തമാക്കി.