വെറ്ററിനറി സർവകലാശാല തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും ഇടതുപക്ഷ സംഘടനകളിലെ സ്ഥാനാർഥികൾ വിജയിച്ചു

0
54

തൃശൂർ  :  കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല അക്കാദമിക് കൗൺസിലിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും ഇടതുപക്ഷ സംഘടനകളിലെ സ്ഥാനാർഥികൾ വിജയിച്ചു.

ടീച്ചേഴ്‌സ് ഓർഗനൈസഷൻ ഓഫ് വെറ്ററിനറി യൂണിവേഴ്സിറ്റി കേരളയുടെ പ്രതിനിധികളായി വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് ഫാക്കൽറ്റിയിൽ നിന്നും ഡോ. കെ സി ബിപിൻ, ഡയറി സയൻസ് ആൻഡ് ടെക്‌നോളജി ഫാക്കൽറ്റിയിൽ നിന്നും ഡോ. ജി ആർ ജയദേവൻ, ബിരുദാനന്തര ബിരുദ- ഗവേഷണവിദ്യാർഥികളുടെ മണ്ഡലത്തിൽ നിന്നും എസ്എഫ്ഐയിലെ ഡോ. എ എം അഭിലാഷ് എന്നിവരെയാണ്‌ അക്കാദമിക് കൗൺസിലിലേക്ക് തെരഞ്ഞെടുത്തത്. ഡോ. കെ സി ബിപിൻ പൂക്കോട് വെറ്ററിനറി കോളേജിലും ഡോ. ജി ആർ ജയദേവൻ തിരുവനന്തപുരം കോളേജ് ഓഫ് ഡയ്‌റി സയൻസ് ആൻഡ് ടെക്‌നോളജിയിലും അസി. പ്രൊഫസർമാരാണ്. ഡോ. എ എം അഭിലാഷ് മണ്ണുത്തി വെറ്ററിനറി കോളേജിൽ പൗൾട്രി സയൻസ് വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്.

കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായ വലിയ പുരോഗതിയാണ് മികച്ച വിജയത്തിന് കാരണമായതെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.