ബിഎംഡബ്ല്യു ആഡംബര എസ്യുവി എക്സ് 5ന് സ്പോര്‍ട്സ് എക്സ് പ്ലസ് വകഭേദം അവതരിപ്പിച്ചു

0
64

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ആഡംബര എസ്യുവി എക്സ് 5ന് സ്പോര്‍ട്സ് എക്സ് പ്ലസ് വകഭേദം അവതരിപ്പിച്ചു. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ വിപണിയില്‍ എത്തുന്ന സ്പോര്‍ക്സ് എക്സ് പ്ലസ് വകഭേദത്തിന്റെ പെട്രോള്‍ പതിപ്പിന് 77.90 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 79.50 ലക്ഷം രൂപയുമാണ് വില. 265 ബിഎച്ച്പി കരുത്തുള്ള 3 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് എക്സ്5 എക്സ് ഡ്രൈവ് 30 ഡി സ്പോര്‍ട്സ് എക്സ് പതിപ്പിന്റെ ഹൃദയം. 620 എന്‍എം ടോര്‍ക്ക് ഈ എന്‍ജിന്‍ സൃഷ്ടിക്കും.