Thursday
18 December 2025
22.8 C
Kerala
HomeIndiaഎയര്‍ ഇന്ത്യയെ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച്‌ ടാറ്റ

എയര്‍ ഇന്ത്യയെ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച്‌ ടാറ്റ

ഡല്‍ഹി: 43,000 കോടിബാധ്യത വന്നതോടെ കടക്കെണിയിലായ എയര്‍ ഇന്ത്യയെ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച്‌ ടാറ്റ. പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ലേലത്തിന് അപേക്ഷ നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇന്നാണ് ടാറ്റാ ഗ്രൂപ്പ് അപേക്ഷ സമര്‍പ്പിച്ചത്.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് കമ്ബനികളുടെ 100 ശതമാനം ഓഹരികളും വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഗ്രൗണ്ട് ഹാന്‍ഡിലിങ് കമ്ബനിയായ എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയും ലേലത്തിന്റെ ഭാഗമായി വില്‍ക്കാനാണ് നീക്കം. മുംബൈയിലെ എയര്‍ ഇന്ത്യ ബില്‍ഡിങ്ങും ദില്ലിയിലെ എയര്‍ലൈന്‍സ് ഹൗസും ലേലത്തിന്റെ ഭാഗമായിരിക്കും.

4400 ആഭ്യന്തര വിമാന പാര്‍ക്കിങ്ങും, 1800 അന്താരാഷ്ട്രാ പാര്‍ക്കിങ് സ്ലോട്ടുകളും എയര്‍ ഇന്ത്യക്ക് രാജ്യത്തുണ്ട്. വിദേശത്ത് 900 സ്ലോട്ടുകളും കമ്ബനി സര്‍വീസ് നടത്തുന്നവയായുണ്ട്.

RELATED ARTICLES

Most Popular

Recent Comments