സോളാര്‍ ലൈംഗിക പീഡനക്കേസ്​: കെ സി വേണുഗോപാലിനെതിരായ തെളിവുകള്‍ കൈമാറി

0
87

സോളാര്‍ ലൈംഗിക പീഡനക്കേസില്‍ മുൻ കേന്ദ്രമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ സി വേണുഗോപാലിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി പരാതിക്കാരി. മന്ത്രിവസതിയായ റോസ് ഹൗസിലെ ദൃശ്യങ്ങളാണ് സിബിഐ അന്വേഷണസംഘത്തിന് കൈമാറിയതെന്ന് പരാതിക്കാരി പറഞ്ഞു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന്‍റെ രേഖകളും കൈമാറിയിട്ടുണ്ട്. വേണുഗോപാലിനെതിരായ കേസില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയായി.
വേണുഗോപാലിന്​ പുറമെ എ പി അബ്​ദുല്ലക്കുട്ടി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംപിമാരായ അടൂര്‍ പ്രകാശ്​, ഹൈബി ഈഡൻ, എ പി അനില്‍കുമാര്‍ എംഎൽഎം എന്നിവരെ പ്രതി ചേര്‍ത്താണ്​ കേസ്​. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും പ്രതി സ്​ഥാനത്തുള്ള പ്രമുഖരുടെ മൊഴിയെടുക്കല്‍ ഉള്‍പ്പെടെ നടപടികളിലേക്ക് സിബിഐ കടക്കുക. കേസിൽ ബിജെപി ദേശീയ വൈസ്​ പ്രസിഡന്‍റ്​ എ പി അബ്​ദുല്ലക്കുട്ടിക്കും കോണ്‍ഗ്രസ്​ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പരാതിക്കാരി തെളിവുകള്‍ കൈമാറിയിരുന്നു.