ഉപയോക്താക്കൾക്കായി വൻ പ്രഖ്യാപനങ്ങളുമായി പേടിഎം വീണ്ടും രംഗത്ത്

0
41

ഉപയോക്താക്കൾക്കായി വൻ പ്രഖ്യാപനങ്ങളുമായി പേടിഎം വീണ്ടും രംഗത്ത്. പേടിഎം ആപ്പ് വഴി മൊബൈൽ പേമെന്റുകൾ നടത്തുന്നവർക്കാണ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പൊസ്റ്റ് പെയിഡ് ഉടമകൾക്ക് ബില്ല് പേമെന്റുകൾക്ക് 500 രൂപ വരെ ക്യാഷ്ബാക്ക് നേടാം. കൂടാതെ ആപ്പുവഴി നടത്തുന്ന മറ്റു ബില്ല് ഇടപാടുകൾക്കു ക്യാഷ്ബാക്ക് പോയിന്റുകൾ ലഭിക്കും. ക്യാഷ്ബാക്ക് പോയിന്റുകൾ മറ്റു വാങ്ങലുകൾക്ക് ഇളവിനായി ഉപയോഗിക്കാം. ജിയോ, വിഐ, എയർടെൽ, ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ. പൊസ്റ്റ് പെയിഡ് ഉപയോക്താക്കൾക്കാണ് ഓഫർ ലഭ്യമാകുക.