മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കെ സുരേന്ദ്രനെ നാളെ നാളെ ചോദ്യം ചെയ്യും

0
84

 

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴകേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ വ്യാഴാഴ്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിനു മുന്നോടിയായി സുരേന്ദ്രന് നോട്ടീസ് അയച്ചു. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാർഥി കെ സുന്ദരയ്ക്ക് ലക്ഷങ്ങൾ കോഴ നൽകിയെന്നാണ് കേസ്. കെ സുന്ദരയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനാണ് കോഴ നല്‍കിയതെന്ന് എൽഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശൻ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. സുന്ദരയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും, മൊബൈല്‍ ഫോണും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.