പ്രമുഖ ഹാസ്യതാരവും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമായ നോം മക്‌ഡൊണാള്‍ഡ് അന്തരിച്ചു

0
83

പ്രമുഖ ഹാസ്യതാരവും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമായ നോം മക്‌ഡൊണാള്‍ഡ് അന്തരിച്ചു. 61 വയസായിരുന്നു. ദീര്‍ഘകാലം കാന്‍സറുമായി പൊരുതിയാണ് താരം വിടവാങ്ങിയത്. ചൊവ്വാഴ്ചയായിരുന്നു അന്ത്യം. സാറ്റര്‍ഡേ നൈറ്റ് ലൈവ് എന്ന പരിപാടിയിലൂടെ ജനപ്രിയനായ നടനാണ് നോം മക്‌ഡൊണാള്‍ഡ്. മീ ഡൂയിങ് സ്റ്റാന്‍ഡ് അപ്, ഹിറ്റ്ലേഴ്സ് ഡോഗ്, ഗോസിപ് & ട്രിക്കറി തുടങ്ങിയ കോമഡി ആല്‍ബങ്ങള്‍ അദ്ദേഹം പുറത്തിറക്കിയിരുന്നു. ഡേര്‍ട്ടി വര്‍ക്, ഗ്രോണ്‍ അപ്സ്, ഫണ്ണി പീപ്പിള്‍, ഡോ. ഡുലിറ്റില്‍ ട്രിലജി, ദി അനിമല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2004ല്‍ എക്കാലത്തെയും മികച്ച 100 ഗ്രേറ്റസ്റ്റ് സ്റ്റാന്‍ഡ് അപ് താരമായി കോമഡി സെന്‍ട്രല്‍ നോം മക്‌ഡൊണാള്‍ഡിനെ തെരഞ്ഞെടുത്തിരുന്നു.