സംസ്ഥാനത്ത് ലഹരി കടത്തുകേസില്‍ പ്രതിയാകുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് എക്സൈസ്. കഴിഞ്ഞ വര്‍ഷം എക്സൈസ് അറസ്റ്റ് ചെയ്ത 3,791 പേരില്‍ 514 പേരും 21 വയസ്സില്‍ താഴെയുള്ളവരാണ്. ഈ വര്‍ഷം ഇതേ വരെ 518 യുവാക്കള്‍ അറസ്റ്റിലായി. യുവാക്കളിലെ ലഹരി ഉപയോഗം തടയാന്‍ നിയമ ഭേദഗതി ഉള്‍പ്പെടെ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് എക്സൈസ് കമ്മീഷണര്‍ സര്‍ക്കാരിന് നല്കി.