സ്കൂള്‍ ബാഗില്‍ കടത്തിയ അര കിലോ കഞ്ചാവുമായി എഞ്ചിനീയറിങ്​ വിദ്യാര്‍ത്ഥി പിടിയില്‍

0
46

കൊട്ടാരക്കര: സ്കൂള്‍ ബാഗില്‍ കടത്തിയ അര കിലോ കഞ്ചാവുമായി എഞ്ചിനീയറിങ്​ വിദ്യാര്‍ത്ഥി പിടിയില്‍. കുന്നിക്കോട് കോട്ട വട്ടം ചെറുവള്ളില്‍ പുത്തന്‍വീട്ടില്‍ അമല്‍ (20) അണ് പിടിയിലായത്. കൊട്ടാരക്കര കെ.എസ്.ആര്‍.സി സ്റ്റാന്‍്റില്‍ ബസിറങ്ങവേയാണ് റൂറല്‍ എസ്.പിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീം അമലിനെ പിടികൂടിയത്.

കൊല്ലത്ത് ഉത്തരേന്ത്യന്‍ യൂണിവേഴ്സിറ്റി നടത്തുന്ന സബ് സെന്‍്ററില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ് അമല്‍. റൂറല്‍ എസ്.പിക്കു ലഭിച്ച രഹസ്യവിവരത്തിന്‍്റെ അടിസ്ഥാനത്തില്‍ കുറച്ചു നാളുകളായി പൊലീസിന്‍്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. അടൂരില്‍ നിന്നും ബസില്‍ കയറിയ ഇയാള്‍ക്കൊപ്പം മഫ്തിയില്‍ പൊലീസുമുണ്ടായിരുന്നു. കൊട്ടാരക്കരയിലെത്തിയപ്പോഴാണ് പിടികൂടിയത്.

അടുരില്‍ നിന്നും 10,000 രൂപക്കാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ വില്‍പന നടത്താനാണ് കഞ്ചാവ് കൊണ്ടുവന്നത്.മുന്‍പും ഇത് ചെയ്തിട്ടുള്ളതായും സമ്മതിച്ചിട്ടുണ്ട്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു. അമലിന് കഞ്ചാവ് വിറ്റവരെക്കുറിച്ചും ഇയാളില്‍ നിന്നും മുമ്ബ്​ കഞ്ചാവ് വാങ്ങിയവരെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.