ഇന്നോവ ക്രിസ്റ്റയുടെ വാര്‍ഷിക വില്‍പ്പനയില്‍ 96 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്

0
52

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ മോഡലാണ് ഇന്നോവ. ഏകദേശം അഞ്ച് വര്‍ഷമായി രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തുന്ന മോഡലാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. സെഗ്മെന്റിലെ മത്സരം പതിന്‍മടങ്ങ് വര്‍ധിച്ചെങ്കിലും ജാപ്പനീസ് പൈതൃകമുള്ള എംപിവിയുടെ ജനപ്രീതി കുറയുന്നില്ല എന്നാണ് പുതിയ വില്‍പ്പന കണക്കുകള്‍ വ്യക്തമാക്കുന്നത്. 2021 ഓഗസ്റ്റില്‍ ഇന്ത്യയില്‍ ഇന്നോവ ക്രിസ്റ്റയുടെ 5,755 യൂണിറ്റുകളാണ് കമ്പനി വിറ്റത്. 2020ല്‍ ഇതേ മാസം കമ്പനി വിറ്റഴിച്ച 2,943 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നോവ ക്രിസ്റ്റയുടെ വാര്‍ഷിക വില്‍പ്പനയില്‍ 96 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.