“അക്ഷരപ്പച്ച” കൃഷി ഭവൻ തല ഗ്രന്ഥശാലയ്ക്ക് തുടക്കം കുറിച്ചു.

0
44

ഒറ്റശേഖരമംഗലം കൃഷിഭവനും പൂഴനാട് നീരാഴികോണം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭാവന ഗ്രന്ഥശാലയും ചേര്‍ന്ന് സംസ്ഥാന ഗ്രന്ഥ ശാല ദിനമായ ഇന്ന് സെപ്റ്റംമ്പര്‍ 14 ന് മണ്ഡപത്തിന്‍കടവ് കൃഷിഭവനിൽ കർഷകർക്കായി അക്ഷരപ്പച്ച എന്ന പേരിൽ ഒരു കാർഷിക ലൈബ്രറിയ്ക്ക് വൈകിട്ട് 4.30 ന് ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ചെറുപുഷ്പത്തിന്റെ അദ്ധ്യക്ഷതയിൽ ബഹു. പാറശാല എം.എല്‍.എ ശ്രീ. സി. കെ. ഹരീന്ദ്രന്‍ അവര്‍കള്‍ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. കർഷകർക്ക് കാര്‍ഷിക അറിവുകള്‍ സ്വായത്തമാക്കാനുള്ള ഒരു പൊതു ഇടം സജ്ജമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കൃഷി സംബന്ധമായ പുസ്തകങ്ങൾ, കൃഷി സംബന്ധമായ ആനുകാലിക പ്രസിദ്ധീകരണങ്ങൾ, നൂതനമായ കാര്‍ഷിക സാങ്കേതിക വിദ്യകള്‍, മറ്റ് കാർഷിക അറിവുകൾ എന്നിവ കര്‍ഷകരിലേക്ക് പങ്കുവെക്കാൻ ഇതിലൂടെ സാധിക്കും എന്ന് പ്രത്യാശിക്കുന്നു. ചടങ്ങിൽ ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ലാൽ കൃഷ്ണൻ, വൈസ് പ്രസിഡന്റ് ശ്രീ. ഷിബു ബാലകൃഷ്ണൻ, ഭാവന ഗ്രന്ഥശാല പ്രസിഡന്റ് ശ്രീ. പൂഴനാട് ഗോപൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി മേരി മേബിൾ, ജനപ്രതിനിധികളായ ശ്രീ. സത്യനേശൻ, ശ്രീമതി ഉഷ, ശ്രീമതി ജോയിസ്, ശ്രീമതി ബിന്ദു കാർഷിക വികസന സമിതി അംഗങ്ങളായ ശ്രീ. ടി.ചന്ദ്രബാബു, ശ്രീ. കെ.മധുസൂദനൻ, ശ്രീ. സാംകുട്ടി, ശ്രീ. ആശിഷ്, ശ്രീ.രവീന്ദ്രനാഥൻ നായർ, മറ്റ് കർഷ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.