ബജറ്റിലൊതുങ്ങുന്ന 4 ജി ഫോണുകള്‍ പുറത്തിറക്കാന്‍ എയര്‍ടെല്‍

0
45

ഡാറ്റ ഓഫറുകളോടൊപ്പം ബജറ്റിലൊതുങ്ങുന്ന 4 ജി ഫോണുകള്‍ പുറത്തിറക്കാന്‍ എയര്‍ടെല്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. വലിയൊരു ഡിസ്‌കൗണ്ട് ഉണ്ടാകില്ലെങ്കിലും ഡാറ്റ ഓഫറുകളോടൊപ്പം ന്യായവിലയിലാകും ഫോണ്‍ എത്തുക എന്നാണ് അറിയുന്നത്. സെപ്റ്റംബര്‍ 10ന് പുറത്തിറങ്ങാനിരുന്ന ജിയോ ഫോണ്‍ നെക്സ്റ്റിന്റെ ലോഞ്ച് വൈകുന്നതിനിടെയാണ് എയര്‍ടെല്ലിന്റെ പ്രഖ്യാപനം. തങ്ങളുടെ നിലവിലെ 2 ജി ഉപഭോക്താക്കളെ 4ജി സ്മാര്‍ട്ട് ഫോണ്‍ യുഗത്തിലേക്ക് കൈ പിടിച്ചുയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി.