ബസിൽ നിന്ന് കളഞ്ഞു കിട്ടിയ പണം ഡിപ്പോയിൽ അടച്ചു വനിത കണ്ടക്ടർ മാതൃകയായി

0
75

ബസിൽ നിന്ന് കളഞ്ഞു കിട്ടിയ പണം ഡിപ്പോയിൽ അടച്ചു കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയിലെ വനിത കണ്ടക്ടറും മാരായമുട്ടം സ്വദേശിയുമായ കെ.പി. ദീപ മാതൃകയായി.നെയ്യാറ്റിൻകര – തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്നതിനിടെയാണ് ബസിൽ ഏതാനും 500 രൂപ നോട്ടുകൾ ദീപയുടെ ശ്രദ്ധയിൽപ്പെടുന്നത്. പരിശോധിച്ചപ്പോൾ കൂടുതൽ നോട്ടുകൾ കണ്ടെത്തി. ഡ്യൂട്ടി പൂർത്തിയായ ശേഷം ഡ്രൈവർ ബി. പ്രഭിൽ ലാലുമൊന്നിച്ച്, തുക ഡിപ്പോയിൽ അടയ്ക്കുകയായിരുന്നു.

ഇതിനു മുൻപും ബസിൽ നിന്ന് ലഭിച്ച പണവും പുസ്തക ശേഖരവും ദീപ ഉടമയ്ക്കു മടക്കി നൽകിയിട്ടുണ്ട്.എഴുത്തുകാരി കൂടിയായ ദീപ ഒട്ടേറെ കവിതകളും രചിച്ചിട്ടുണ്ട്. മാതൃകാ പ്രവർത്തനം നടത്തിയ ദീപയെ എടിഒ: മുഹമ്മദ് ബഷീർ, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ ടി.ഐ. സതീഷ് കുമാർ, സുശീലൻ മണവാരി, വനിത സബ് കമ്മിറ്റി കൺവീനർ വി. അശ്വതി തുടങ്ങിയവർ അഭിനന്ദിച്ചു.