ഷൂട്ടിങ്‌ താരം നമൻവീർ സിങ്‌ ബ്രാർ വെടിയേറ്റു മരിച്ച നിലയിൽ

0
53

അന്തർദേശീയ ഷൂട്ടിങ് താരം നമൻവീർ സിങ് ബ്രാറിനെ (28) വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഡബിൾ ട്രാപ്‌സ് ഷൂട്ടറായ നമൻവീറിനെ മൊഹാലിയിലെ വീട്ടിലാണ്‌ തലയ്‌ക്ക്‌ വെടിയേറ്റ്‌ മരിച്ച നിലയിൽ കുടുംബാംഗങ്ങൾ കണ്ടെത്തിയത്‌. തലയിൽ വെടിയേറ്റാണ്‌ മരിച്ചതെന്ന്‌ പൊലീസ്‌ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന്‌ ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തു പറയാനാകുവെന്നും മൊഹാലി പൊലീസ്‌ സൂപ്രണ്ട്‌ പറഞ്ഞു.
2015ൽ ദക്ഷിണ കൊറിയയിൽ നടന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസിൽ വെങ്കലം നേടിയ താരമാണ്‌. അതേ വർഷം പോളണ്ടിൽ നടന്ന ലോക യൂണിവേ‌ഴ്‌സിറ്റി ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിലും നമൻവീർ അംഗമായിരുന്നു.