മോഹന്‍ലാലും സംവിധായകന്‍ വി എ ശ്രീകുമാറും ‘മിഷന്‍ കൊങ്കണി’ലൂടെ വീണ്ടും ഒന്നിക്കുന്നു

0
71

ഒടിയന്‍’ എന്ന ഫാന്റസി ഡ്രാമ ചിത്രത്തിനു ശേഷം മോഹന്‍ലാലും സംവിധായകന്‍ വി എ ശ്രീകുമാറും ‘മിഷന്‍ കൊങ്കണി’ലൂടെ വീണ്ടും ഒന്നിക്കുന്നു. ഹിന്ദിയിലും മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലുമായിരിക്കും ചിത്രം. എന്നാല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് മുഴുനീള കഥാപാത്രത്തെയാണോ എന്നത് വ്യക്തമല്ല. ബോളിവുഡ് താരം രണ്‍ദീപ് ഹൂദയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് വിവരം. മാപ്പിള ഖലാസികളുടെ സാഹസിക ജീവിതം പറയുന്ന ചിത്രമാണിത്. പ്രമുഖ സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്റേതാണ് രചന. ബിഗ് ബജറ്റ് ചിത്രമായിരിക്കും മിഷന്‍ കൊങ്കണ്‍. പേര് സൂചിപ്പിക്കുന്നതുപോലെ കൊങ്കണ്‍ റെയില്‍വെ ആണ് സിനിമയ്ക്ക് പശ്ചാത്തലമാവുന്നത്.