ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളിൽ ഒന്നായ നോർവേയിൽ ഇടതുപക്ഷം അധികാരത്തിലേക്ക്. നോർവേയിലെ വിജയത്തോടെ നോർടിസി രാജ്യങ്ങളിലെല്ലാം ഏഴു പതിറ്റാണ്ടിനു ശേഷം വീണ്ടും ഇടത് ഭരണമായി. നോർവേ ഉൾപ്പടെ അഞ്ച് രാജ്യങ്ങളിലും ഇടതുപക്ഷ സർക്കാരുകളാണ് ഇപ്പോൾ അധികാരത്തിലുള്ളത്. ദേശിയ തലത്തിൽ 4 ശതമാനത്തിലധികം വോട്ട് വിഹിതവും ഒന്നിൽ നിന്നും ഏഴ് സീറ്റുകൾ നേടി എട്ടു സീറ്റുകളോടെയാണ് ഇടതുപക്ഷം അധികാരത്തിലെത്തുന്നത്. 60 ശതമാനം വോട്ടെണ്ണൽ പൂർത്തിയാകുമ്പോഴേക്കും വ്യക്തമായ ഭൂരിപക്ഷത്തോടെ കമ്മ്യൂണിസ്റ്റ് റെഡ് പാർട്ടി, സെന്റർ ലെഫ്റ്റ് ലേബർ പാർട്ടിയും ഉൾപ്പെടുന്ന ഇടത് സഖ്യം മുന്നിട്ടു നിൽക്കുകയാണ്. രാജ്യത്തെ ജനങ്ങൾ കൂടുതൽ മികച്ച ജീവിതസാഹചര്യം വികസനം സാമൂഹിക സമത്വം എന്നിവ മുൻ നിർത്തിയുള്ള പരിശോധനയിൽ ജനങ്ങൾ ഇടതുപക്ഷത്തിന്റെ പിന്തുണയ്ക്കുകയായിരുന്നു.