സംസ്ഥാനത്ത് ഇനി ശനിയാഴ്ചയും പ്രവൃത്തി ദിനം , സർക്കാർ ഉത്തരവിറക്കി

0
76

കോവിഡ് ഇളവുകൾ പിൻവലിച്ച് സർക്കാർ, അർദ്ധസർക്കാർ, ഓഫീസുകളിലെ പ്രവർത്തിസമയം പുനഃക്രമീകരിച്ച് ഉത്തരവിറങ്ങി. തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ഉദ്യോഗസ്ഥരും ഹാജരാകണമെന്നും, ആവശ്യമെങ്കിൽ ശനിയാഴ്ചകളും പ്രവൃത്തി ദിവസമാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കോവിഡ് സാഹചര്യത്തിൽ നൽകിയിരുന്ന ഇളവുകളാണ് ഇപ്പോൾ പിൻവലിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ഇളവുകൾ സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്.