പുനഃസംഘടനയിൽ അതൃപ്തി,കെ പി സി സി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ രാജി വെച്ചു

0
96

43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവും കെ പി സി സി മുൻ ഗണരാൽ സെക്രട്ടറിയുമായ കെ പി അനിൽകുമാർ. കോൺഗ്രസ്സിൽ ജനാധിപത്യം ഇല്ലാതായെന്നും, ഏകപക്ഷീയമായ നിലപാടുകളിലേക്ക് കോൺഗ്രസ്സ് മാറിയെന്നും അനിൽകുമാർ ചൂണ്ടിക്കാട്ടി. പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ ആഗ്രഹമില്ല, കോൺഗ്രസ്സിൽ നിന്നും നീതി ലഭിക്കില്ല, ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയരാൻ കോൺഗ്രസ്സിന് കഴിയുന്നില്ല, പുതിയ നേതൃത്വത്തിലും വിശ്വാസമില്ലെന്നും കെ പി അനിൽകുമാർ വ്യക്തമാക്കി.

ഡിസിസി പുനഃസംഘടനയോടെയാണ് കെ പി അനിൽകുമാർ ഉൾപ്പടെ നിരവധി നേതാക്കൾ കെ പി സി സി നേതൃത്വവുമായി ഇടഞ്ഞത്. കോഴിക്കോട് ഡിസിസി അധ്യക്ഷന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ പി അനിൽകുമാർ വിമർശനം ഉയർത്തിയിരുന്നു, ഇതേതുടർന്ന് സസ്‌പെൻഷനും, കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. വിശദീകരണത്തിൽ കെപിസിസി അതൃപ്തി അറിയിച്ചതോടെയാണ് രാജിയിലേക്ക് നീങ്ങിയത്. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് കെ പി അനിൽകുമാർ ഇക്കാര്യം വ്യക്തമാക്കിയത്.