മുഖ്യമന്ത്രിയെങ്കിലും എപ്പോഴാണ് രാജിവെപ്പിക്കുക എന്നറിയില്ലല്ലോ? മോഡിക്കെതിരെ ഒളിയമ്പുമായി നിതിന്‍ ഗഡ്കരി

0
104

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും വിജയ് രൂപാണിയെ രാജി വെപ്പിച്ചതിനുപിന്നാലെ ബിജെപി കേന്ദ്രനേതാക്കൾക്കും പ്രധാനമന്ത്രിക്കുമെതിരെ ഒളിയമ്പുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. എം.എല്‍.എമാര്‍ക്ക് മന്ത്രിയാകാത്തിടത്തോളം കാലം വിഷമമാകും.നല്ല വകുപ്പ് കിട്ടാത്തിടത്തോളം കാലം മന്ത്രിമാര്‍ക്ക് വിഷമമാകും, നല്ല വകുപ്പ് കിട്ടിയാലോ? മുഖ്യമന്ത്രിയായില്ലല്ലോ എന്ന വിഷമം. മുഖ്യമന്ത്രിയായി കഴിഞ്ഞാലോ എപ്പോഴാണ് ആ സ്ഥാനത്ത് നിന്ന് മാറേണ്ടിവരിക എന്ന് അറിയാത്തതിനാല്‍ സന്തോഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ നിയമസഭാ സംഘടിപ്പിച്ച ജനാധിപത്യ വ്യവസ്ഥയും ജനങ്ങളുടെ പ്രതീക്ഷയും എന്ന സെമിനാറിൽ സംസാരിക്കവെയാണ് ഗഡ്കരിയുടെ പരാമർശം.
രാഷ്ട്രീയത്തില്‍ ഒരു നേതാവും സന്തുഷ്ടനായിരിക്കില്ല. മുഖ്യമന്ത്രിയായാൽപ്പോലും ഇവർക്ക് സന്തോഷിക്കാനാകില്ല. അതിന്റെ കാരണം മറ്റൊന്നുമല്ല, എപ്പോഴാണ് ആ സ്ഥാനത്തുനിന്നും മാറ്റുകയെന്നതുകൊണ്ടുതന്നെ- ഗഡ്കരി പറഞ്ഞു. സമൂഹത്തിലും സാധാരണ ജനങ്ങളുടെ ജീവിതത്തിലും ക്രിയാത്മക മാറ്റങ്ങള്‍ വരുത്തുക എന്നതാണ് രാഷ്ട്രീയത്തിന്റെ ലക്ഷ്യം. ദൗർഭാഗ്യവശാൽ ഇതുണ്ടാകുന്നില്ല. മാത്രമല്ല, എങ്ങനെ അധികാരം പിടിക്കുക എന്നതുമാത്രമായി- ഗഡ്കരി പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിജയ് രൂപാണി അപ്രതീക്ഷിതമായി രാജിവെച്ചത്തിനു പിന്നാലെയാണ് ഗഡ്കരിയുടെ പരാമർശം.