ചെങ്കൽ സായികൃഷ്‌ണ സ്‌കൂളിന് രണ്ട് ലോക റെക്കാഡുകൾ

0
70

ചെങ്കൽ സായികൃഷ്‌ണ പബ്ളിക് സ്‌കൂൾ ക്വിസിന് രണ്ട് ലോക റെക്കാഡുകൾ നേടി. അഡ്മിനിസ്ട്രേറ്റർ മോഹനകുമാരൻ നായർ സ്‌കൂളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി നടത്തിയ 210 ദിവസം നീണ്ടുനിന്ന ഓൺലൈൻ ക്വിസാണ് രണ്ട് ലോക റെക്കാഡുകൾ നേടിയത്. ഓരോ ദിവസവും വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ക്വിസ്.

വിഷയങ്ങളുടെ വ്യത്യസ്ഥതയും നടത്താൻ സ്വീകരിച്ച രീതികളുമാണ് അവാർഡിന് അർഹമാക്കിയത്. നൂറ് ദിവസത്തെ ക്വിസിന് യൂണിവേഴ്സൽ റെക്കാഡ് ഫോറം അംഗീകാരം നൽകിയിരുന്നു. ഇപ്പോൾ 210 ദിവസത്തെ ക്വിസിന് അമേരിക്കൻ ബുക്ക് ഒഫ് റെക്കാഡാണ് ലഭിച്ചത്.