മീ മീ ഫിഷ് ആപ്പ് സേവനം കൂടുതൽ സ്ഥലങ്ങളിലേക്ക്.

0
67

 

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കിയമത്സ്യം വീട്ടുപടിക്കലെത്തിക്കുന്ന മീമീ ആപ്പിന്റെ സേവനം ജില്ലയിലെ 29 സ്ഥലങ്ങളിലേക്കുകൂടി വ്യാപിപ്പിച്ചു.

ജില്ലയിലെ രണ്ട് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി,​ കൊല്ലം കോര്‍പ്പറേഷനിലെ 24 വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് ഇനി മീമീആപ്പിന്റെ സേവനം ലഭിക്കുക.

ഫിഷറീസ് വകുപ്പ് വിഭാവനംചെയ്ത പരിവര്‍ത്തനം പദ്ധതിയുടെ ഭാഗമായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി വികസിപ്പിച്ചെടുത്ത മീമീ ആപ്പിന്റെ സഹായത്തോടെ രാസവസ്തുരഹിതമായ ഗുണമേന്മയുള്ള മത്സ്യം വൃത്തിയാക്കി വീട്ടുപടിക്കലെത്തിക്കും. അരക്കിലോ പാക്കറ്റിലാണ് മത്സ്യം ലഭിക്കുന്നത്.

ആപ്പുവഴി വിതരണം ചെയ്യുന്ന മത്സ്യത്തിന്റെ സംഭരണം, സംസ്കരണം, പാക്കിംഗ്, മുതലായവ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തുന്നത്. കടലിന്റെ ഏതു ഭാഗത്തുനിന്ന് വലയില്‍ വീണ മത്സ്യമെന്നത് മുതല്‍ മത്സ്യബന്ധന തൊഴിലാളികളുടെയും വള്ളങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പടെ ഉപഭോക്താക്കള്‍ക്ക് അറിയാനാകും. പരമ്ബരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നും വിശ്വാസ്യതയുള്ള മത്സ്യക്കൃഷിയിടങ്ങളില്‍ നിന്നുമാണ് മീമീ സ്റ്റോറുകള്‍ മത്സ്യം സംഭരിക്കുന്നത്. പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പിടിക്കുന്ന മത്സ്യങ്ങളെ ഉടനെ തന്നെ ശീതീകരണ സംവിധാനത്തിലേക്ക് മാറ്റും.

▪️മീമീ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം

https://play.google.com/store/apps/details എന്ന ലിങ്ക് വഴി മീമീ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. പരവൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റികളിലും തൊടിയൂര്‍, മയ്യനാട് എന്നീ പഞ്ചായത്തുകളിലുമാണ് മീമീ ആപ്പിന്റെ സേവനം ലഭിക്കുന്നത്. കൊല്ലം കോര്‍പ്പറേഷനില്‍ നാല് മീമീ സ്റ്റോറുകള്‍ വഴിയാണ് 24 വാര്‍ഡുകളിലെ വിതരണം. മീമീ സ്റ്റോറുകള്‍ തുറക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.parivarthanam.org എന്ന വെബ്സൈറ്റിലോ +91 9383454647 എന്ന നമ്ബരിലോ ബന്ധപ്പെടാം.