ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യുനമർദ്ദം

0
47

 

വടക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദം, കഴിഞ്ഞ 6 മണിക്കൂറായി പടിഞ്ഞാറു വടക്കു-പടിഞ്ഞാറു ദിശയിൽ മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് ശക്തി പ്രാപിച്ചു സീസണിലെ ആദ്യ അതി തീവ്ര ന്യുന മർദ്ദമായി മാറി. 2021 സെപ്റ്റംബർ 13, രാവിലെ 08.30 ഓടെ 20.9° N അക്ഷാംശത്തിലും 86.5° E രേഖാംശത്തിലും വടക്കു ഒഡിഷ തീരത്തിനടുത്തായിട്ടാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ അതി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറു വടക്കു-പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി കുറഞ്ഞു തീവ്ര ന്യൂനമർദ്ദം ആകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഇന്നും നാളെയും മഴ തുടരാൻ സാധ്യത. കേരള തീരത്തു മത്സ്യബന്ധനത്തിനു തടസമില്ല.