ബെഡിനായി കാത്തു നിന്നത്​ അഞ്ചു മണിക്കൂര്‍; യുപിയില്‍ പനിബാധിച്ച ബാലൻ ചികിത്സ കിട്ടാതെ മരിച്ചു

0
121

 

ഉത്തർപ്രദേശിൽ പനിബാധിച്ച ബാലൻ ചികിത്സ കിട്ടാതെ മരിച്ചു. കർബല സ്വദേശി രാജ്‌കുമാറിന്റെ മകൻ ഹൃതിക്കാണ് ചികിത്സ കിട്ടാതെ മരിച്ചത്. കടുത്ത പനിയെതുടർന്ന്‌ ഫിറോസാബാദ്​ മെഡിക്കല്‍ കോളജില്‍ എത്തിച്ച ഹൃതിക്കിന് അഞ്ച്​ മണിക്കൂറോളം കാത്തുനിന്നിട്ടും പ്രവേശനം ലഭിച്ചില്ല. ആശുപത്രിയിലെ കിടക്കകളുടെ അപര്യാപ്​തയാണ്​ ഹൃത്വിക്കിന്​ പ്രവേശനം നിഷേധിക്കുന്നതിലേക്ക്​ നയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഹൃത്വിക്കിന്‍റെ മൃതദേഹവുമായി അച്ഛൻ രാജ്​കുമാര്‍ നടന്നു പോകുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കുട്ടിയെ വീടി​ന്​ സമീപത്തെ സ്വകാര്യ ക്ലിനിക്കിലാണ്​ ആദ്യം എത്തിച്ചതെന്ന്​ രാജ്​കുമാര്‍ പറഞ്ഞു. എന്നാല്‍, 40,000 രൂപ കെട്ടിവെക്കാതെ ചികിത്സ നടത്താൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇതോടെയാണ് ഫിറോസാബാദ്​ മെഡിക്കല്‍ കോളേജിലേക്ക് പോയത്. കുട്ടിയെ മെഡിക്കല്‍ കോളജിലെത്തിച്ച്‌ അഞ്ച് മണിക്കൂറിലേറെ കാത്തുനിന്നെങ്കിലും ബെഡ്​ ലഭിച്ചില്ലെന്നും രാജ്​കുമാര്‍ പറഞ്ഞു.