ആദ്യത്തെ മലയാള-അറബിക് ചിത്രം ‘ആയിഷ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0
65

മഞ്ജുവാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ മലയാള-അറബിക് ചിത്രം ‘ആയിഷ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മഞ്ജുവിന്റെ ജന്മദിനത്തിലാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ടൈറ്റില്‍ കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇന്തോ-അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന , ഈ കുടുംബ ചിത്രം പൂര്‍ണ്ണമായും ഗള്‍ഫിലാണ് ചിത്രീകരിക്കുന്നത്.