ഗൃഹനാഥന്‍ വീടിനുള്ളില്‍ വെട്ടറ്റ് മരിച്ച നിലയില്‍

0
53

 

തിരുവനന്തപുരം അമ്പൂരിയിൽ ഗൃഹനാഥന്‍ വീടിനകത്ത് വെട്ടേറ്റ് മരിച്ച നിലയില്‍. അമ്പൂരി കണ്ണന്‍തിട്ട സ്വദേശി സെല്‍വമുത്തുവിനെയാണ്
കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യയെ നെയ്യാര്‍ഡാം പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവര്‍ തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. തലയിലും കഴുത്തിലുമാണ് ആഴത്തിലുള്ള വെട്ടേറ്റത്.