ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം, സംസ്ഥാനത്ത് 15 വരെ മഴക്ക് സാധ്യത

0
79

 

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത രണ്ടുദിവസത്തിനകം തീവ്ര ന്യൂന മര്‍ദമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ അധികൃതര്‍. ഇതിനാൽ സംസ്ഥാനത്ത് 15 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. വടക്കന്‍ കേരളത്തില്‍ ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബര്‍ 14, 15 തീയതികളില്‍ സംസ്ഥാന വ്യാപകമായി ശക്തമായ മഴ സാധ്യതയെന്നും അധികൃതര്‍ അറിയിച്ചു. കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഏഴ് ജില്ലകളിലും ചൊവ്വാഴ്ച 12 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.