Monday
12 January 2026
27.8 C
Kerala
HomeKeralaചെക്ക് ബുക്ക് സംബന്ധിച്ച് അക്കൗണ്ടുടമകള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കുകൾ

ചെക്ക് ബുക്ക് സംബന്ധിച്ച് അക്കൗണ്ടുടമകള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കുകൾ

ചെക്ക് ബുക്ക് സംബന്ധിച്ച് അക്കൗണ്ടുടമകള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നി പൊതുമേഖല ബാങ്കുകള്‍ 2020 ഏപ്രിലില്‍ പിഎന്‍ബിയില്‍ ലയിച്ചിരുന്നു. ഈ രണ്ടു ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ അസാധുവാകുമെന്നാണ് പിഎന്‍ബി ട്വിറ്ററിലൂടെ അറിയിച്ചത്. എടിഎം, ഇന്റര്‍നെറ്റ് ബാങ്കിങ്, പിഎന്‍ബി വണ്‍ എന്നിവയിലൂടെ പുതിയ ചെക്ക്ബുക്കിന് അപേക്ഷ നല്‍കാം. കൂടാതെ കോള്‍ സെന്റര്‍ വഴിയും പുതിയ ചെക്ക്ബുക്ക് ആവശ്യപ്പെടാം.

RELATED ARTICLES

Most Popular

Recent Comments