കേരള ടൂറിസം വിവരങ്ങൾ വിരൽത്തുമ്പിൽ; മൊബൈൽ ആപ്പ്‌ പുറത്തിറക്കി മോഹൻലാൽ

0
57

 

കേരള ടൂറിസത്തെ വിരൽത്തുമ്പിൽ എത്തിച്ച്‌ ടൂറിസം വകുപ്പ്. ടൂറിസം വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മൊബൈൽ ആപ്പ് മോഹൻലാൽ പുറത്തിറക്കി. ടൂറിസത്തെ ജനകീയമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ ആപ്പ് ഉപയോഗിച്ച് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും ഓരോ വ്യക്തിക്കും തങ്ങളുടെ നാട്ടിലുള്ള ടൂറിസം കേന്ദ്രങ്ങൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താനും സാധിക്കും. മന്ത്രി മുഹമ്മദ്‌ റിയാസ് ചടങ്ങിൽ സംസാരിച്ചു.

ആപ്പ് വിജയകരമാകട്ടെയെന്നും മംഗളകരമാകട്ടെയെന്നും മോഹന്‍ലാല്‍ ആശംസിച്ചു. കേരളത്തിലെ ഓരോ പഞ്ചായത്തുകളിലെയും ഒന്നിലധികം സ്ഥലങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പ്രകൃതി രമണീയമായതും ചരിത്രപ്രധാനമായതുമായ സ്ഥലങ്ങളും ഇതുവരെ കണ്ടെത്താത്ത സ്ഥലങ്ങള്‍ കൂടി ആപ്പില്‍ ഉള്‍പ്പെടുത്താനും സാധിച്ചതായി മന്ത്രി പറഞ്ഞു. ഒപ്പം ഇപ്പോള്‍ പ്രശസ്തമായ സ്ഥലങ്ങളും ഉണ്ട്. വിനോദസഞ്ചാരികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും വിരൽത്തുമ്പിൽ ലഭിക്കുന്നതാണ് കേരള ടൂറിസത്തിന്റെ പുതിയ ആപ്പെന്നും മന്ത്രി റിയാസ് അറിയിച്ചു.