ഡിജിറ്റലായി സ്വര്‍ണം വാങ്ങാനുള്ള പുതിയ പദ്ധതി അവതരിപ്പിച്ച് കല്യാണ്‍ ജൂവലേഴ്സ്

0
97

ഡിജിറ്റലായി സ്വര്‍ണം വാങ്ങാനുള്ള പുതിയ പദ്ധതി അവതരിപ്പിച്ച് ജൂവല്‍റി ഗ്രൂപ്പായ കല്യാണ്‍ ജൂവലേഴ്സ്. പ്രിഷ്യസ് മെറ്റല്‍ മാനേജ്മെന്റ് കമ്പനിയായ ഓഗ്മോണ്ടുമായി ചേര്‍ന്നാണ് ലോകത്തെവിടെയിരുന്നും ഡിജിറ്റലായി സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള കല്യാണ്‍ ഡിജിറ്റല്‍ ഗോള്‍ഡ് എന്ന സംരംഭം കല്യാണ്‍ ജൂവലേഴ്സ് ആരംഭിക്കുന്നത്. വാങ്ങുന്ന സ്വര്‍ണം അഞ്ച് വര്‍ഷം വരെ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായി സൂക്ഷിക്കാനാകും. നിക്ഷേപ പദ്ധതി തുകയല്ലാതെ അധികമൊന്നും ഇതിനായി ഈടാക്കില്ലെന്നും കല്യാണ്‍ ജൂവലേഴ്സ് വ്യക്തമാക്കുന്നു.