എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; ഡല്‍ഹി വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം

0
77

 

ലണ്ടനിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അമേരിക്കയിലുണ്ടായ 9/11 ആക്രമണത്തിന്റെ മാതൃകയില്‍ ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്നാണ് ഭീഷണി സന്ദേശം. കഴിഞ്ഞദിവസം രാത്രി 10.30 ഓടെയാണ് ഡല്‍ഹി റാന്‍ഹോല പൊലിസ് സ്റ്റേഷനിലേക്ക് ഭീഷണി സന്ദേശമെത്തിയത്. വെള്ളിയാഴ്ച രാവിലെയും ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചു. വിമാനത്താവളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നും ആയിരുന്നു ഭീഷണി. ഇതിന് പിന്നാലെയാണ് ജാഗ്രാത നിര്‍ദ്ദേശം നൽകിയത്.