Tuesday
23 December 2025
22.8 C
Kerala
HomeIndiaകാഞ്ചീപുരത്ത് 20കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി

കാഞ്ചീപുരത്ത് 20കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി

തമിഴ്‌നാട് കാഞ്ചീപുരത്ത് 20കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി. അഞ്ചുപേര്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. കാഞ്ചീപുരത്തെ ഒരു മൊബൈല്‍ കടയില്‍ ജോലിചെയ്യുകയായിരുന്ന പെണ്‍കുട്ടി കടയില്‍ വരാറുള്ള ഗുണശേഖരന്‍ എന്ന ആളുമായി സൗഹൃദത്തിലായിരുന്നു.

മറ്റൊരു കമ്ബനിയില്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ട് ഇയാള്‍ പെണ്‍കുട്ടിയെ സുഹൃത്തിന് പരിചയപ്പെടുത്തി കൊടുത്തു. ജോലിയുടെ ആവശ്യത്തിനെന്ന വ്യാജേന കുട്ടിയെ ഇവര്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റികൊണ്ടുപോകുകയായിരുന്നു.

യാത്രാമധ്യേ ഉറക്കഗുളികള്‍ ചേര്‍ത്ത പാനീയം നല്‍കി മയക്കി. പിന്നീട് മറ്റു 3 സുഹൃത്തുക്കളെ കൂടി ഗുണശേഖരന്‍ വിളിച്ചു വരുത്തി. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. പ്രതികളെ അഞ്ചുപേരെയും പിടികൂടിയിട്ടുണ്ടെന്നും ശാസ്ത്രീയ പരിശോധനകള്‍ അടക്കമുള്ള കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടി കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

RELATED ARTICLES

Most Popular

Recent Comments