യാത്ര വിലക്ക് നീക്കി യുഎഇ; ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി

0
41

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനിമുതല്‍ യുഎഇയിലക്ക് പ്രവേശിക്കാം. നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്ന രാജ്യങ്ങളിലുള്ളവര്‍ക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച വാക്‌സിന്‍ സ്വീകരിച്ച്‌ യുഎഇയിലേക്ക് പോകാം. സെപ്റ്റംബര്‍ 12 മുതലാണ് പ്രവേശനാനുമതി. ഇന്ത്യക്കു പുറമേ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, നമീബിയ, സാംബിയ, കോംഗോ, ഉഗാണ്ട, സിയറ ലിയോണ്‍, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി ലഭിക്കും.
യാത്രക്കാര്‍ വിമാനത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് റാപ്പിഡ് പി സി ആര്‍ പരിശോധന നടത്തണം. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച്‌ യുഎഇയിലെത്തി നാലാം ദിവസവും എട്ടാം ദിവസവും കൊറോണ പരിശോധനയ്‌ക്ക് വിധോയരാവണം. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഈ നിയമങ്ങള്‍ ബാധകമല്ല എന്ന് യുഎഇ അറിയിച്ചു.